മാധ്യമം ഹെൽത്ത് കെയറിലേക്കുള്ള അൽ ഫാറൂഖ് സ്കൂൾ തുക കൈമാറി
5 years agoപടപ്പറമ്പ്: മാരക രോഗങ്ങളാൽ കഷ്ടപെടുന്നവർക്കും ശാരീരിക പ്രയാസങ്ങളാൽ ദുരിത ജീവിതം നയിക്കുന്നവർക്കും സാന്ത്വനമേകുന്ന മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പടപ്പറമ്പ് അൽ ഫാറൂഖ് സ്കൂൾ സമാഹരിച്ച 31925 രൂപ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഷെഫീഖ് മാധ്യമം ബിസിനസ് ഡെവലൊപ്മെന്റ് ഓഫീസർ അബ്ദുൽ ഗഫൂറിന് കൈമാറി . സ്കൂൾ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രോഗബാധിതരെ സഹായിക്കുന്ന സംരംഭത്തിന്റെ ഭാഗമാകുന്നതെന്ന് അധികൃതർ അറിയിച്ചു . കൂടുതൽ പണം സ്വരൂപിച്ച വിദ്യാർത്ഥികൾ അബ്ദുൽ ഹാദി , ഐസിൻ മെഹ്ദി , അസീം പി കെ എന്നിവർക്കുള്ള ട്രോഫിയും ബെസ്ററ് മെൻറ്ററായി തിരെഞ്ഞെടുത്ത ദീപ ടീച്ചേർക്കുള്ള ട്രോഫിയും പ്രിൻസിപ്പൽ ഷെഫീഖ് സാർ വിതരണം ചെയ്‌തു . മാധ്യമം ഏരിയ കോഓർഡിനേറ്റർ അനീസ് റഹ്മാൻ . പി , ഹെൽത്ത് കെയർ റെപ്രെസെന്ററ്റീവ് അബ്ദുല്ല . എം , സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ റസാഖ് . വി അഷ്‌റഫലി കെ . സി , മൂസകുട്ടിയും സ്കൂൾ വൈസ് പ്രിൻസിപ്പൽ അജ്മൽ എൻ.പി , സ്റ്റാഫ് സെക്രട്ടറി അഷറഫ് പി എന്നിവരും പങ്കെടുത്തു.