അൽ ഫാറൂഖ് സ്കൂൾ പടപ്പറമ്പ വാർഷിക റിപ്പോർട്ട് 2017 – 2018
7 years agoഅൽ ഫാറൂഖ് സ്കൂൾ പടപ്പറമ്പ
വാർഷിക റിപ്പോർട്ട് 2017 – 2018
വിദ്യാർത്ഥിളിൽ ധാർമിക ബോധവും സംസ്കാരവയും വളർത്തി നീതി ബോധമുള്ള പൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോട് കൂടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് അൽ ഫാറൂഖ് സ്കൂൾ. പരിമിതമായ സാമ്പത്തിക സ്രോതസ്സിൽ നിന്നു കൊണ്ട് ഇത്രയും നല്ല രീതിയിൽ മുന്നോട്ടുപോവാൻ കഴിയുന്നതിൽ രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നിസ്സീമമായ സഹകരണം കൊണ്ട് മാത്രമാണ്. തുടർന്നും എല്ലാവരുടെയും ആത്മാർതമായ സഹകരണം അഭ്യർത്തിച്ചുകൊണ്ടു 2017 -18 അധ്യയന വർഷത്തെ വാർഷിക റിപ്പോർട്ട്.
പരീക്ഷകൾ
ഈ വർഷത്തെ പരീക്ഷാഫലം മികവുറ്റതായിരുന്നു. 40 കുട്ടികൾ പരീക്ഷ എഴുതിയതിൽ 25 കുട്ടികൾക്ക് ഡിസ്റ്റിൿഷനും 11 ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
സെക്കണ്ടറി പരീക്ഷയിൽ അർസു കെ അക്ബർ റാങ്ക് കരസ്ഥമാക്കി . ഹിക്മ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. 16 കുട്ടികൾക്ക് എ പ്ലസ്, 14 കുട്ടികൾക്ക് എ യും ലഭിച്ചു .
സുഗുമ ഹിന്ദി പരീക്ഷയിൽ 17 കുട്ടികൾ മികച്ച വിജയം നേടി.
കലോത്സവം
സഹോദയ ജില്ലാതല മത്സരത്തിൽ സെൻസിയ തെസ്നി ഡിജിറ്റൽ പെയിന്റിങ്ങിൽ ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കി . വിവിധ ഇനങ്ങളിൽ ധാരാളം കുട്ടികൾ മികച്ച ഗ്രേയ്‌ഡുകൾ കരസ്ഥമാക്കി.
കിഡ്സ് ഫെസ്റ്റ്
പെരിന്തൽമണ്ണ സേക്രഡ് ഹാർട്ട് സ്കൂളിൽ വെച്ച് നടന്ന ജില്ലാതല മത്സരത്തിൽ ഒപ്പനയിൽ ഫസ്റ്റ് പ്രൈസും ഗ്രൂപ്പ് ഡാൻസിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്പോർട്സ്
ജില്ലാതല മത്സരത്തിൽ ഹൈജംപിൽ മുഹമ്മദ് അൻഫാസ് ഫസ്റ്റ് പ്രൈസും അദ്നാൻ അക്ബർ (1500 M ഓട്ടത്തിൽ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി സ്റ്റേറ്റ് ലെവൽ മത്സരങ്ങൾക്കു യോഗ്യത നേടി. കേരള സ്പോർട്സ് കൌൺസിൽ തിരുവനന്തപുരത്തു വെച്ച് നടത്തിയ സെൻട്രൽ സ്കൂൾ മീറ്റിൽ മുഹമ്മദ് അൻഫാസ് ഹൈജംപിൽ രണ്ടാം സ്ഥാനം നേടി.
കരാട്ടെ പരിശീലനം
ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും എല്ലാ വിദ്യാർത്ഥികൾക്കും ഉണ്ടാവാനുള്ള അവസരം ഉണ്ടാക്കികൊടുക്കേണ്ട കടമ വിദ്യാഭ്യാസ സ്ഥാപനത്തിനുണ്ട്. അതിനുവേണ്ടി നമ്മുടെ സ്കൂളിൽ സ്പോർട്സ് , ഗെയിംസ് എന്നിവക്ക് പുറമെ കരാട്ടെ പരിശീലനവും നടത്തിവരുന്നു.
ഫുട്ബോൾ ക്യാമ്പ്
കഴിഞ്ഞ അധ്യയന വർഷത്തിൽ മികച്ച രീതിതയിൽ ക്യാമ്പ് നടത്തി. പാങ്ങ് ഗവണ്മെന്റ് യു പി സ്കൂളുമായി മത്സരിച്ചു വിജയിച്ചു. ജില്ലാ തല മത്സരങ്ങൾക്കു യോഗ്യത നേടി.
ചാരിറ്റി
നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ ശേഖരിച്ച തുക 26666 രൂപ കുറുവ പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി.
പഠന യാത്രകൾ
കഴിഞ്ഞ വർഷത്തിൽ 3 പഠന യാത്രകൾ നടത്തി.
ബാംഗ്ലൂർ , കുടക് , ഉഡുപ്പി ( 9 ക്ലാസ്)
ആലപ്പുഴ , എറണാംകുളം ( 7 , 8 , 9 ക്ലാസുകൾ )
ആതിരപ്പള്ളി ( 5 , 6 ക്ലാസുകൾ )
സിൽവർ ജൂബിലി ഉത്ഘാടനം
വിവിധ കലാപരിപാടികളോടെ സിൽവർ ജൂബിലി ഉത്ഘാടനം ഏപ്രിൽ 6 ന് നടത്തി .
പി. ടി. എ പ്രവർത്തനങ്ങൾ
കഴിഞ്ഞ വർഷത്തെ പി. ടി. എ പ്രഥമ ജനറൽ ബോഡി യോഗത്തിൽ വീണ്ടും ജനാബ് കെ. സി . മുസ്‌തഫയെ പി. ടി. എ പ്രസിഡന്റായി ഐക്യ കണ്ടേന തിരഞ്ഞെടുത്തു . അദ്ദേഹത്തിന്റെ കീഴിൽ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.
പ്രവർത്തനങ്ങൾ
എല്ലാ ക്ലാസ്സിലേക്കും സ്പീക്കർ വെച്ചു. അതിനാവശ്യമായ ആംപ്ലിഫയർ , മൈക്ക് സെറ്റ് എന്നിവ വാങ്ങി.