അൽ ഫാറൂഖ് സ്കൂളിന് നൂറ് മേനി
7 years agoപടപ്പറമ്പ് അൽ ഫാറൂഖ് സ്കൂൾ സി ബി എസ് ഇ പത്താം തരം പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 40 വിദ്യാത്ഥികളിൽ 26 ഡിസ്റ്റിൿഷനും 11 ഫസ്റ്റ് ക്ലാസും നേടി മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. കെ എം ഫാത്തിമ തമന്ന മുഴുവൻ വിഷയത്തിലും A1 നേടി സ്കൂളിന്റെ അഭിമാനതാരമായി. സ്കൂൾ അധ്യാപകരും പി ടി എ & മാനേജ്‌മന്റ് സ്റ്റാഫും കുട്ടികളെ അഭിനന്ദിച്ചു.